മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിൽ വീടിന് തീപിടിച്ച് അപകടമുണ്ടായി. വിലായത്തിലെ അല്‍ ഖൂദ് പ്രദേശത്തുള്ള ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സീബ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പൂർത്തിയായത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ പത്ത് പേരെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ അറിയിപ്പില്‍ വ്യക്തമാക്കി. അപകട കാരണം വ്യക്തമല്ല.