ഒമാൻ എണ്ണയുടെ ശരാശരി വില ഉയരുന്നു; ഇറക്കുമതി പട്ടികയിൽ ചൈന മുന്നിൽ

മസ്‌കറ്റ്: ഫെബ്രുവരി അവസാനത്തോടെ ബാരലിന് ഒമാൻ ഓയിലിന്റെ ശരാശരി വില 81.8 ഡോളറിലെത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6.6% വർദ്ധനവാണ് രേഖപ്പെടുത്തിയത്. ബാരലിന് 76.7 ഡോളറായിരുന്നു അന്നത്തെ വില. 44,490,400 ബാരലുമായി ഒമാനി എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാം സ്ഥാനത്തും 1,714,400 ബാരലുമായി ഇന്ത്യയും 1,267,700 ബാരലുമായി ജപ്പാൻ തൊട്ടുപിന്നാലെയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, 2023 ഫെബ്രുവരി അവസാനത്തോടെ ഒമാന്റെ എണ്ണ കയറ്റുമതി 6.9% കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം എണ്ണ ഉൽപാദനത്തിൽ 3% വർദ്ധനവ് രേഖപ്പെടുത്തി, 62,750,100 ബാരലിലെത്തി.