അൽ ബുറൈമിയിൽ പൊതുഗതാഗത കേന്ദ്രം നിർമിക്കാനൊരുങ്ങി മുവസലാത്ത്

അസ്യാദ് ഗ്രൂപ്പിന്റെ ഭാഗമായ സർക്കാർ ഉടമസ്ഥതയിലുള്ള മൾട്ടിമോഡൽ പബ്ലിക് ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർ മുവസലാത്ത് അൽ ബുറൈമി ഗവർണറേറ്റിൽ ഒരു സംയോജിത പൊതുഗതാഗത ബസും ടാക്സി സ്റ്റേഷനും സ്ഥാപിക്കുന്നു. ഇത് സുൽത്താനേറ്റ് ഓഫ് ഒമാനിലെ തന്ത്രപ്രധാനമായ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ്. അൽ ബുറൈമി ഗവർണറുടെ ഓഫീസ് പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രാലയവുമായി മുവസലാത്ത് അടുത്തിടെ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

സിറ്റി-ഇന്റർസിറ്റി ഗതാഗതത്തിനായി ബസ് സ്റ്റേഷനുകൾ, യാത്രക്കാർക്കും ടാക്‌സികൾക്കും വേണ്ടിയുള്ള കാത്തിരിപ്പ് കേന്ദ്രം, തണലുള്ളതും പൊതു പാർക്കിംഗ് ഇടങ്ങളുള്ള സ്മാർട്ട് മൈക്രോ മൊബിലിറ്റി സ്റ്റേഷൻ എന്നിവയും പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തം (വികസിപ്പിച്ചുകൊണ്ട്) ശക്തിപ്പെടുത്തുകയാണ് ധാരണാപത്രം ലക്ഷ്യമിടുന്നതെന്ന് മുവസലാത്ത് അധികൃതർ വ്യക്തമാക്കി.