പാലക്കാട് സ്വദേശി സലാലയിൽ മരിച്ചു

പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) സലാലയിൽ മരിച്ചു. ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.25 വർഷമായി സലാലയിലെ ഗർബിയയിൽ ജോലി ചെയ്ത് വരികയാണ്.

ഭാര്യ: ലൈല.
മക്കൾ: മിസ്​രിയ, മുംതാസ്, മുഹ്സിന, മുഹമ്മദ് അൻസിൽ.
മരുമക്കൾ: ഹൈദർ അലി, മുഹമ്മദ് റഫീഖ്.

മൃതദേഹം സലാലയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു