ഒമാൻ റിയാൽ വിനിമയ നിരക്ക് ജനുവരിയിൽ രേഖപ്പെടുത്തിയത് 5.5% വർദ്ധനവ്

മസ്‌കറ്റ്: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തിറക്കിയ പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഒമാനി റിയാലിന്റെ വിനിമയ നിരക്കിന്റെ സൂചിക 2023 ജനുവരി അവസാനത്തോടെ 5.5% വർദ്ധിച്ച് 112.5 പോയിന്റായി രേഖപ്പെടുത്തി. 2022 ൽ ഇതേ കാലയളവിൽ 106.6 പോയിന്റാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ഒമാനിലെ വായ്പകളുടെ ശരാശരി പലിശ നിരക്ക് 2022 ജനുവരി അവസാനത്തിൽ 5.504% ൽ നിന്ന് 2023 ജനുവരി അവസാനം 5.306% ആയി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.