ആംബുലൻസ് സേവനത്തിനുള്ള ലൈസൻസിംഗ് ഫീസ് കുറച്ച് സിഡിഎഎ

മസ്‌കത്ത്: ചില സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനങ്ങൾക്കുള്ള ഫീസ് കുറച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിച്ചു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ സലേം ബിൻ യഹ്‌യ അൽ ഹിനായ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നൽകുന്ന ലൈസൻസുകൾക്കും സർട്ടിഫിക്കറ്റുകൾക്കുമുള്ള ഫീസ് വ്യക്തമാക്കുന്ന പ്രമേയം നമ്പർ 34/2023 പുറപ്പെടുവിച്ചു.

അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള വിവിധ ലൈസൻസിംഗ് ഫീസ് ലയിപ്പിക്കുന്നതാണ് തീരുമാനം. ലൈസൻസിന്റെ കാലാവധി നിലവിലുള്ള 6 മാസത്തിൽ നിന്ന് ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

സർട്ടിഫിക്കറ്റുകൾക്കും സിവിൽ പ്രൊട്ടക്ഷനുള്ള ഉപകരണങ്ങളുടെയും സാമഗ്രികളുടെയും ഇൻസ്റ്റാളേഷനുകൾക്കുള്ള ഫീസും ചില സന്ദർഭങ്ങളിൽ ഏകദേശം 20 ഒമാൻ റിയാലായി കുറച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റിന്റെ കാലാവധി ഇപ്പോൾ രണ്ടോ മൂന്നോ വർഷത്തേക്ക് നീട്ടാവുന്നതാണ്.