കോവിഡ് വൈറസ് വ്യാപന തീവ്രത കുറയുന്നതിനിടെ സുൽത്താനേറ്റിലെ ജി.ഡി.പി നിരക്കിൽ വർദ്ധനവുമുണ്ടായതായി റിപ്പോർട്ട്. ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം 2021 ലെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ ജി.ഡി.പി നിരക്കിൽ 10.1 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 15.3 ബില്യൺ റിയാലാണ് ഒമാന്റെ ജിഡിപി വരുമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 13.9 ബില്യൺ റിയാലായിരുന്നു. എണ്ണവില ബാരലിന് 51.1 ഡോളറിൽ നിന്നും 56.2 ഡോളറായി ഉയർന്നത് ജിഡിപി വളർച്ചയിൽ നിർണ്ണായകമായി. നോൺ – ഹൈഡ്രോ കാർബൺ മേഖലയിലും നോൺ – ഇൻഡസ്ട്രിയൽ മേഖലയിലും സർവീസ് മേഖലയിലും വളർച്ചയുണ്ടായിട്ടുണ്ട്.