റമദാൻ മാസത്തിൽ സാധാരണയായി അനുഭവപ്പെടുന്ന രക്തദൗർലഭ്യം പരിഹരിക്കുന്നതിനായി ഒമാനിലെ ഇന്ത്യൻ എംബസി നടത്തുന്ന രക്തദാന കാമ്പയിന് തുടക്കം. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഹിലാൽ ബിൻ അലി അൽ സബ്തി ഉദ്ഘാടനം ചെയ്തു. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഏപ്രില്‍ 19 വരെ നടക്കുന്ന കാമ്പയിനില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ എംബസിയിലെത്തി രക്തം ദാനം ചെയ്യാം.