നടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി: നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. വൈക്കം ചെമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയായിരുന്നു ഫാത്തിമ. മകൻ വെള്ളിത്തിരയിൽ വിസ്മയം ശ്രഷ്ടിച്ച് വളരുമ്പോഴും സാധാരണ ചുറ്റുപാടുകളെ ഏറെ സ്‌നേഹിച്ച് ജീവിച്ച ഉമ്മയായിരുന്നു ഫാത്തിമ. മമ്മൂട്ടി ഏറ്റവും ആദരവോടെ കണ്ടിരുന്ന വ്യക്തിയാണ്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. 93 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.