മസ്കത്ത്: ഒമാൻ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ, മസ്കറ്റ്, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ ഉച്ചയ്ക്കും വൈകുന്നേരവും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏജൻസി പ്രസ്താവനയിലൂടെ അറിയിച്ചു.
അൽ ദഖിലിയ, തെക്കൻ അൽ ബത്തിന എന്നിവിടങ്ങളിലും 20 മില്ലിമീറ്റർ മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇടിമിന്നലുള്ള സമയത്ത് മുൻകരുതൽ എടുക്കണമെന്നും വാടികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രതാ സമയത്ത് യാത്ര ചെയ്യരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാവരോടും നിർദ്ദേശിച്ചു.