ഒമാൻ സുൽത്താൻ അൽ ഖോർ മസ്ജിദിൽ ഈദ് നമസ്‌കാരം നിർവഹിക്കും

മസ്‌കറ്റ്: സുൽത്താൻ ഹൈതം ബിൻ താരിക് മസ്‌കറ്റ് ഗവർണറേറ്റിലെ അൽ ഖോർ മസ്ജിദിൽ ഈദുൽ ഫിത്തർ നമസ്‌കാരം നിർവഹിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിലൂടെ അറിയിച്ചു.

സുൽത്താനോടൊപ്പം, രാജകുടുംബത്തിലെ ഉന്നതരായ അംഗങ്ങൾ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, സുൽത്താന്റെ ആംഡ് ഫോഴ്‌സ് (SAF), റോയൽ ഒമാൻ പോലീസ് (ROP) കമാൻഡർമാർ എന്നിവരും ഈദുൽ ഫിത്തർ പ്രാർത്ഥനയിൽ പങ്കെടുക്കും. അതോടൊപ്പം ഒമാൻ സുൽത്താനേറ്റിന്റെ അംഗീകാരമുള്ള ഇസ്ലാമിക രാജ്യങ്ങളിലെ സുരക്ഷാ യൂണിറ്റുകളും അംബാസഡർമാരും പ്രാർത്ഥനയുടെ ഭാഗമാകും.