
മസ്‌കറ്റ്: സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ജലൻ ബാനി ബു അലിയിൽ 48 മണിക്കൂറിനിടെ രണ്ടാം തവണയും ശക്തമായ ചുഴലിക്കാറ്റ് വീശി.
ഞായറാഴ്ച്ച ഉച്ചയ്ക്ക് അൽ ഷർഖിയ സൗത്ത് ഗവർണറേറ്റിൽ (ജാലൻ ബാനി ബു അലി) ഇടിമിന്നലുകളോടൊപ്പമുള്ള ചുഴലിക്കാറ്റുകൾ ആവർത്തിച്ച് വീശിയതായി ഒമാൻ മെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ശനിയാഴ്ച ജലാനിൽ വീശിയടിച്ച കൊടുങ്കാറ്റിൽ ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും നിരവധി സ്വത്തുക്കൾക്ക് നാശം വരുത്തുകയും ചെയ്തിരുന്നു.