
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ തീപിടിച്ച് കൃഷിയിടം നശിച്ചു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്
അതോറിറ്റിയിലെ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തങ്ങൾ
വർധിച്ചുവരുന്ന സാഹചര്യത്തിൽ ആളുകൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.