ഒമാന്റെ ചില ഭാഗങ്ങളിൽ മോശം കാലാവസ്ഥ നിലനിൽക്കുമെന്ന് മുന്നറിയിപ്പ്

മസ്കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാനിലെ പല ഗവർണറേറ്റുകളിലും ഇന്ന് കനത്ത മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) മുന്നറിയിപ്പ് നൽകി. നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദാഹിറ, സൗത്ത് ഓഫ് മസ്‌കറ്റ്, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ ക്രമേണ മഴ ആരംഭിക്കാൻ സാധ്യതയുള്ളതായി അതോറിറ്റി വ്യക്തമാക്കി.

ഇടിമിന്നലുള്ള സമയത്ത് എല്ലാവരും മുൻകരുതൽ എടുക്കണമെന്നും താഴ്‌വരകൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് കാലയളവിൽ കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.