
മസ്കത്ത്: ജലൻ ബാനി ബു അലിയിലെ വിലായത്തിലെ വാദി അൽ ബത്തയിൽ ഒമ്പത് പേരുമായി പോയ മൂന്ന് വാഹനങ്ങൾ ഒലിച്ചുപോയതായി സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തു.
ആറ് പേരെ രക്ഷപ്പെടുത്തിയതായും, മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.