
മസ്കത്ത്: തെക്കൻ ഇറാനിലെ ഹോർമോസ്ഗാനിൽ റിക്ടർ സ്കെയിലിൽ 4.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 10 കിലോമീറ്റർ ആഴത്തിലും മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ നിന്ന് 194 കിലോമീറ്റർ ദൂരത്തിൽ 2:20 ന് കണ്ടെത്തിയതായി മോണിറ്ററിംഗ് സെന്റർ അറിയിച്ചു.