ശൈത്യകാല ടൂറിസം പദ്ധതിയുമായി ടി.യു.ഐ എയർവേ​സ്

മസ്കത്ത്​: ലോകത്തിലെ ഏറ്റവും വലിയ ചാർട്ടർ എയർലൈനുകളിൽ ഒന്നായ ടി.യു.ഐ എയർവേ​സ്​ ഈ വർഷത്തെ ശൈത്യകാല ടൂറിസം സീസണിൽ ചാർട്ടർ ഫ്ലൈറ്റുകൾ നടത്തും. AeroRoutes.com പ്രഖ്യാപിച്ച വിശദാംശത്തിലാണ്​ ഇക്കാ​​ര്യം വ്യക്തമാക്കിയത്​.

യുനൈറ്റഡ് കിങ്​ഡം, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ്​ നടത്തുന്ന ബ്രിട്ടീഷ് എയർലൈനാണ് ടി.യു.ഐ.