
മസ്കത്ത്: ഒഴുക്കിൽപ്പെട്ട് കാണാതായ അയൂബ് ബിൻ ആമർ ബിൻ ഹമൂദ് അൽ റഹ്ബിക്ക് വേണ്ടി തുടർച്ചയായ രണ്ടാം ദിവസവും വടക്കൻ ഷർഖിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സിഡിഎഎ) രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നു.
അതേസമയം തെക്കൻ ശർഖിയ, നോർത്ത് ഷർഖിയ, അൽ ദഖിലിയയിലെ മരുഭൂമികൾ തുടങ്ങിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ ഞായറാഴ്ച രാത്രി വൈകിയും അതിരാവിലെയും തിരശ്ചീന ദൃശ്യപരതയുടെ തോത് കുറയുന്നതോടെ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതായി ഒമാൻ മെറ്ററോളജി ശനിയാഴ്ച പറഞ്ഞു.
നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ സിഡിഎഎ സംഘം വ്യാഴാഴ്ച ഇബ്രയിലെ വിലായത്തിലെ വാദിയിൽ വാഹനം കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരിന്നു.