
മസ്കറ്റ് – മസ്കറ്റ് മുനിസിപ്പാലിറ്റി മെയ് 1 ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന ചടങ്ങാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ക്രിക്കറ്റ് മത്സരം, വോളിബോൾ ഗെയിം, വടംവലി, ടേബിൾ ടെന്നീസ്, അത്ലറ്റിക്സ് മത്സരങ്ങൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
മസ്കറ്റ് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് മുഹമ്മദ് അൽ ഹുമൈദിയുടെ നേതൃത്വത്തിൽ ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നിരവധി സർക്കാർ ഏജൻസികളുടേയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.