മസ്കറ്റ്: 2023ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഒമാൻ സുൽത്താനേറ്റ് എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഇൻഡക്സ് പട്ടിക പ്രസിദ്ധീകരിച്ചത്.
2022ലെ പ്രസ് ഫ്രീഡം ഇൻഡക്സിൽ 163-ാം സ്ഥാനത്തായിരുന്നു ഒമാൻ സുൽത്താനേറ്റ്. ഈ വർഷത്തെ സൂചികയിൽ ആഗോളതലത്തിൽ 155 ആണ് സുൽത്താനേററ്റിന്റെ സ്ഥാനം. സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും അയർലൻഡും ഡെന്മാർക്കും തൊട്ടുപിന്നിലും റാങ്കിംഗിൽ ഇടം നേടി.
അനുവദനീയമായ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് സൂചിക രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്. പട്ടികയിൽ ഉൾപ്പെട്ട 180 രാജ്യങ്ങളിൽ 70 ശതമാനവും ദരിദ്രരാണെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം നൂതന സാങ്കേതിക വിദ്യകളുടെ വികസനം കാരണം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.