പി.ഡി.ഒ യുടെ ആദ്യ വിമാന സർവീസ് സൊഹാറിൽ നിന്നും

പെട്രോളിയം ഡെവലപ്പ്മെന്റ് ഒമാൻ (PDO) സൊഹാർ എയർ പോർട്ടിൽ നിന്നും ആദ്യ പരിശീലന വിമാനം സർവീസ് നടത്തുന്നു. സലാം എയർ ആയിരിക്കും സർവീസ് നടത്തുക. വടക്കൻ ബാത്തിന, അൽ ബുറൈമി ഗവർണറേറ്റുകളിൽ ഉള്ള കമ്പനിയുടെ ജീവനക്കാരുടെ യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഈ ഗവർണറേറ്റുകളിൽ ഉള്ള ജീവനക്കാർക്ക് നിലവിൽ റോഡ് മാർഗം മാത്രമേ മസ്‌ക്കറ്റ് ഉൾപ്പെടെയുള്ള ഒമാനിലെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയുകയുള്ളു. ഇത് കമ്പനിക്ക് വലിയ രീതിയിലുള്ള സമയ നഷ്ടമാണ് സൃഷ്ടിക്കുന്നത്. ഇത് നികത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ യാത്രകൾക്കായി പ്രത്യേക വിമാന സർവീസ് ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചത്.