ഭക്ഷ്യയോഗ്യമല്ലാത്ത 45,000 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ച് മസ്കത്ത്​ മുനിസിപ്പാലിറ്റി

മ​സ്ക​ത്ത്​: ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ 45,000 കി​ലോ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും​ ന​ശി​പ്പി​ച്ച​താ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ഴ​ങ്ങ​ൾ​ക്കു​മായി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ 2023ന്റെ ​ആ​ദ്യ​പാ​ദ​ത്തി​ൽ 3078 പ​രി​ശോ​ധ​ന​ക​ളാ​ണ്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ശോ​ധ​ന യൂണിറ്റ്​ ന​ട​ത്തി​യ​ത്.

വെ​യ​ർ​ഹൗ​സു​ക​ൾ, ക​ട​ക​ൾ, വി​ള​ക​ൾ വി​ൽ​ക്കു​ന്ന സൈ​റ്റു​ക​ൾ എ​ന്നി​വ​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ തു​ട​രും. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന ത​ട​യു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.