
മസ്കറ്റ്: മോക്ക ചുഴലിക്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന്(ഞായർ) ബംഗ്ലാദേശിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി സലാം എയർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ വികസിക്കുന്ന പ്രതികൂല കാലാവസ്ഥയും ബംഗ്ലാദേശിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ചിറ്റഗോങ്ങിലെ വിമാനത്താവളം അടച്ചതും കാരണം മെയ് 13, 14 തീയതികളിൽ ചിറ്റഗോങ്ങിലേക്കുള്ള സലാം എയർ ഫ്ലൈറ്റ് നമ്പർ OV 405/406 റദ്ദാക്കിയതായും സലാം എയർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് +968 24272222 എന്ന നമ്പറിൽ 24/7 കോൾ സെന്ററുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.