
മസ്കത്ത് – താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് കാലയളവിൽ നിയമലംഘന പോയിന്റുകൾ 12 കവിയുകയോ പുതുക്കൽ കാലയളവിൽ 10 കവിയുകയോ ചെയ്താൽ, താൽക്കാലിക ലൈസൻസ് റദ്ദാക്കുകയും അതേ നടപടിക്രമങ്ങളോടെ ഡ്രൈവിംഗ് ടെസ്റ്റ് ആവർത്തിക്കുകയും ചെയ്യുമെന്ന് ആർഒപി.
ഈ കാലയളവിൽ 6 പോയിന്റിൽ കവിയുന്നില്ലെങ്കിൽ, താൽക്കാലിക ഡ്രൈവിംഗ് ലൈസൻസിന് പകരം അതിന്റെ കാറ്റഗറി അനുസരിച്ച് ഒരു ഡ്രൈവിംഗ് ലൈസൻസ് നൽകുമെന്ന് ROP പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ട്രാഫിക് ലംഘന പോയിന്റുകളുടെ എണ്ണം 7 നും 12 നും ഇടയിലാണെങ്കിൽ, താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് ഒരേ ഫീസിൽ ഒരു തവണ മാത്രം പുതുക്കാനാവുകയുള്ളൂ.