മസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ലിബിയൻ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി നജ്ല മുഹമ്മദ് എൽ മംഗൂഷ് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള
ഉഭയകക്ഷി ബന്ധവും ക്രിയാത്മക സഹകരണവും വർധിപ്പിക്കുന്നതിനുള്ള പരസ്പര താൽപര്യം കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ സഹകരണത്തിന്റെ വശങ്ങളും വിശകലനം ചെയ്തു. പരസ്പര നേട്ടങ്ങൾ കൈവരിക്കുന്നതിന് ഇവ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുമായും കൂടിക്കാഴ്ച നടത്തി.
പ്രാദേശികവും അന്തർദേശീയവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഒമാന്റെ ശ്രമങ്ങളെയും പങ്കിനെയും അവർ അഭിനന്ദിച്ചു. കൂടിക്കാഴ്ചയിൽ ഇരുപക്ഷവും നിരവധി കാര്യങ്ങളും അവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.