ഒമാൻ കടൽ നിയമങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് കൺട്രോൾ ടീം പിടികൂടി. അൽ വുസ്ത ഗവർണറേറ്റിലാണ് സംഭവം. ഗവർണറേറ്റിലെ ദുഖും വിലായത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ലോബ്സ്റ്റർ മത്സ്യങ്ങളെ വേട്ടയാടിയതിനാണ് ആദ്യത്തെ ബോട്ട് പിടികൂടിയത്. ബോട്ടിനോ, ജീവനക്കാർക്കോ കൃത്യമായ ലൈസൻസുകൾ ഇല്ലാതെ സർവീസുകൾ നടത്തിയതിനും, ബോട്ടുകൾ തമ്മിലുള്ള ദൂര പരിധി പാലിക്കാത്തതിനുമാണ് മറ്റ് ബോട്ടുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് കാർഷിക – ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
Home Uncategorized നിയമങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് കൺട്രോൾ ടീം പിടികൂടി