ഷിറാസിൽ നിർത്തിയ വിമാനം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിൽ ഒമാൻ എയർ

മസ്‌കത്ത്: ഇറാനിലെ ഷിറാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലെ ബുദ്ധിമുട്ടുകൾ കാരണം വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഷിറാസിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ഡബ്ല്യുവൈ 2435 വിമാനം നിർത്തിവെച്ചതായി സുൽത്താനേറ്റ് ഓഫ് ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ അറിയിച്ചു.

വിമാനം സുരക്ഷിതമായി മസ്‌കറ്റിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ തങ്ങളുടെ എൻജിനീയറിങ് ടീം ഏറ്റെടുക്കുന്നതായി ഒമാൻ എയർ ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു.