ധങ്ക്​ വിലായത്തിലെ വീടിന്​ തീപിടിച്ചു

മസ്കത്ത്​: ദാഹിറ ഗവർണേററ്റേിലെ വീടിന്​ തീപിടിച്ചു. ധങ്ക്​ വിലായത്തിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം റിപ്പോർട്ട് ചെയ്തത്. ആർക്കും പരിക്കുകൾ ഏറ്റില്ലയെന്ന് അധികൃതർ വ്യക്തമാക്കി. ഗവർണറ്റേറിലെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങളെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി.