മസ്കത്ത്: ഈജിപ്തിലെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് തിരിച്ചെത്തി. കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
നേരത്തെ സുൽത്താൻ കൈറോയിലെ പുതിയ ഭരണ തലസ്ഥാനം സന്ദർശിക്കുകയും അതിന്റെ സൗകര്യങ്ങൾ കാണുകയും ചെയ്തു.
ഭരണ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈജിപ്ത് ഗ്രാൻഡ് മോസ്കിനെ കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു.