ഈ​ജി​പ്തി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ മടങ്ങിയെത്തി

മ​സ്ക​ത്ത്​: ഈ​ജി​പ്തി​ലെ ര​ണ്ട്​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ തി​രി​ച്ചെ​ത്തി. കൈ​റോ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അദ്ദേഹത്തിന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.
നേ​ര​ത്തെ സു​ൽ​ത്താ​ൻ കൈ​റോ​യി​ലെ പു​തി​യ ഭ​ര​ണ ത​ല​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കു​ക​യും അ​തി​ന്റെ സൗ​ക​ര്യ​ങ്ങ​ൾ കാ​ണു​ക​യും ചെ​യ്തു.

ഭ​ര​ണ ത​ല​സ്ഥാ​ന​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഈ​ജി​പ്ത് ഗ്രാ​ൻ​ഡ് മോ​സ്‌​കി​നെ കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്​ വി​ശ​ദീ​ക​രി​ച്ചു.