മസ്കത്ത്: ഇരട്ടനികുതി ഒഴിവാക്കുന്നതിനും വരുമാന- മൂലധനനികുതികളുടെ വെട്ടിപ്പും തടയുന്നതിനുമുള്ള ധാരണാപത്രത്തിൽ ഒമാനും ഈജിപ്തും ഒപ്പുവെച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഈജിപ്ത് സന്ദർശനത്തിന്റെ ഭാഗമായാണ് കരാറിൽ ഒപ്പ് വെച്ചത്. ഒമാൻ
ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലേം അൽ ഹബ്സിയും ഈജിപ്ത് ധനകാര്യ മന്ത്രി ഡോ. മുഹമ്മദ് മുഐത്തുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഒമാനിലെ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി ഒമാനി-ഈജിപ്ഷ്യൻ ബിസിനസ് ഫോറം കൈറോയിൽ യോഗം ചേർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സാമ്പത്തിക പ്രവർത്തനങ്ങളുടെ വികസനം നേതാക്കളുടെ അഭിലാഷങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി വർധിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി ഒുമാൻ വ്യക്തമാക്കി.