മസ്കത്ത്: 2024 ജൂലൈ മുതൽ 3ജി മൊബൈൽ സേവനങ്ങൾ ക്രമേണ നിർത്തലാക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പ്രഖ്യാപിച്ചു. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, വളർന്നുവരുന്നതും ഏറ്റവും പുതിയതുമായ സാങ്കേതികവിദ്യകളിലെ നിക്ഷേപങ്ങളും വിഭവങ്ങളും കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 3ജി മൊബൈൽ സേവനങ്ങൾ ക്രമേണ നിർത്തലാക്കുന്നത്.
ഈ വർഷം ഫെബ്രുവരി 28 മുതൽ, മൊബൈൽ ഫോൺ ഉപകരണങ്ങളിൽ VoLTE ഫീച്ചർ ഉൾപ്പെടുത്തുന്നത് TRA നിർബന്ധമാക്കി; 2023 ഏപ്രിൽ 1 മുതൽ VoLTE ഫീച്ചറിനെ പിന്തുണയ്ക്കാത്ത മൊബൈൽ ഫോൺ ഉപകരണങ്ങളുടെ ഇറക്കുമതി നിരോദിക്കുകയും ചെയ്തു.