നവംബർ 4 മുതൽ ദുബായിയിൽ നിന്നും സൊഹാറിലേക്ക് ഫ്ലൈ ദുബൈയുടെ വിമാന സർവീസുകൾ

ദുബായിയിൽ നിന്നും ഒമാനിലെ സൊഹാറിലേക്ക് ഫ്ലൈ ദുബായ് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു. ആഴ്ചയിൽ രണ്ട് വിമാനങ്ങൾ വീതമാകും ഉണ്ടായിരിക്കുക. സുൽത്താനേറ്റിൽ നിന്നും ദുബായിയിലേക്കുള്ള യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഒമാൻ എയർപോർട്സ് ആണ് ഇക്കാര്യം അറിയിച്ചത്.