മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിലെ അതിവേഗം വളരുന്ന എയർലൈനായ സലാം എയർ മസ്കറ്റിൽ നിന്ന് കസാക്കിസ്ഥാനിലെ അൽമാട്ടിയിലേക്ക് നേരിട്ട് ഫ്ലൈറ്റ് പ്രഖ്യാപിച്ചു. കസാക്കിസ്ഥാനിലേയ്ക്ക് പറക്കുന്നതിന് ഫ്ലൈറ്റ് നിരക്ക് 199 ഒമാൻ റിയാൽ ആണ്.
SalamAir.com വഴി അൽമാട്ടിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അതോടൊപ്പം 24272222 എന്ന നമ്പറിലൂടെയും ബുക്കിങ് സാധിക്കുമെന്ന് എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചു.