
ജിദ്ദ: സുൽത്താൻ ബിൻ സെയ്ദ് അൽ ഹൈനായിയുടെ അധ്യക്ഷതയിലുള്ള ഒമാനി ഹജ് മിഷൻ ബുധനാഴ്ച ജിദ്ദയിലെത്തി.
മക്കയിലും മദീനയിലും താമസിക്കുന്ന സമയത്ത്, ഒമാൻ ഹജ്ജ് മിഷൻ ഒമാനി തീർഥാടകരെ ഹജ് കർമ്മങ്ങൾ നിർവഹിക്കുന്നതിനും അവർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനും സഹായിക്കും.
കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ഒമാനി ഹജ് മിഷനെ ജിദ്ദയിലെ ഒമാൻ സുൽത്താനേറ്റ് കോൺസൽ ജനറൽ മുബാറക് ബിൻ ഹമദ് അൽ ഹിനായി, ഹജ് ആൻഡ് എൻഡോവ്മെന്റ് അറ്റാഷെ ഇബ്രാഹിം ബിൻ നാസർ അൽ ഖറൂസി എന്നിവർ സ്വീകരിച്ചു.