ഷഹീൻ : ഒമാനിൽ ബാധിച്ചത് 22,000ൽ അധികം പേരെ

ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് ഇരുപത്തി രണ്ടായിരത്തിലധികം പേരെ ബാധിച്ചതായി റിപ്പോർട്ട്. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 22,807 പേരെയാണ് രാജ്യത്ത് ഷഹീനെ തുടർന്നുണ്ടായ കനത്ത മഴയും, കാറ്റും ബാധിച്ചത്. ഒക്ടോബർ 19 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ 11,801 പേരും സുവൈഖ് വിലായത്തിൽ നിന്നുള്ളവരാണ്. മുസന്ന – 4175, അൽ ഖബൗറ – 5791, സഹം – 1040 എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിൽ നാശ നഷ്ടങ്ങൾ നേരിട്ടവരുടെ എണ്ണം.