വ്യാജ ഫോൺ കോളുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാനിലെ ഇന്ത്യൻ എംബസി

മസ്‌കറ്റ്: എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെ ഒമാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഒമാനിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ എംബസിയിൽ നിന്ന് വിളിക്കുന്നതായി അവകാശപ്പെട്ട് ഡോക്യുമെന്റേഷനിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പേയ്‌മെന്റുകൾ ആവശ്യപ്പെടുന്നതായി എംബസിയ്ക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യൻ എംബസി അത്തരം പേയ്‌മെന്റുകൾ ആവശ്യപ്പെടാത്തതിനാൽ അത്തരം കോളുകളിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ സ്ഥിരീകരണമില്ലാതെ പണമടയ്ക്കുകയോ ചെയ്യരുതെന്ന് എംബസി എല്ലാവരോടും ഉപദേശിക്കുന്നു. വഞ്ചനാപരമായ കോൾ ലഭിക്കുകയാണെങ്കിൽ inf.muscat@mea.gov.in എന്ന ഈ ഇമെയിൽ ഐഡി വഴി ഉടൻ തന്നെ എംബസിയിൽ അറിയിക്കണമെന്നും എംബസി വ്യക്തമാക്കി.