
മസ്കറ്റ്: ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെയും ഭാഗമായി ഒമാനിലുടനീളം ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്കറ്റ് ഗവർണറേറ്റിലെ 49 സ്റ്റേഷനുകൾ ഉൾപ്പെടെ സുൽത്താനേറ്റിലെ റോഡുകളിൽ 90 സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ബൗഷർ (18 സ്റ്റേഷനുകൾ), മസ്കറ്റ് (2 സ്റ്റേഷനുകൾ), മത്ര (6 സ്റ്റേഷനുകൾ), കൂടാതെ സീബ് (22 സ്റ്റേഷനുകൾ) എന്നിവിടങ്ങളിലുമാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
അതോടൊപ്പം, നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ 10 സ്റ്റേഷനുകളും അൽ ദഖിലിയയിൽ 8 സ്റ്റേഷനുകളും ദോഫാറിൽ 12 ചാർജിംഗ് സ്റ്റേഷനുകളും ഉണ്ടാകും. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, സൗത്ത് അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളിൽ ഓരോ ചാർജിംഗ് സ്റ്റേഷനുകൾ വീതം സ്ഥാപിക്കും.