മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യ

മസ്കത്ത്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് എയർ ഇന്ത്യ വർധിപ്പിച്ചു. നേരത്തെ 160 റിയാലിൽ ഉണ്ടായിരുന്ന നിരക്ക് 210 റിയാലായാണ് ഉയർത്തിയിരിക്കുന്നത്. ജുൺ ഒന്ന് മുതലാണ് പുതുക്കിയ കാർഗോ നിരക്ക് പ്രാബല്യത്തിൽ വന്നത്.

210 റിയാൽ കാർഗോ നിരക്കിന് പുറമെ ജി.എസ്.എ ചാർജായി 50 റിയാൽ കൂടി നൽകുന്നതോടെ നിരക്ക് 260 റിയാൽ ആയി വീണ്ടും ഉയരും. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൃതദേഹമാണെങ്കിൽ നിരക്കിന്‍റെ പകുതി നൽകിയാൽ മതിയാകും. നൂറ് കിലോവരെ ഭാരമുള്ള മൃതദേങ്ങൾക്കാണ് ഈ നിരക്ക് ഈടാക്കുക. ഇതിന് മുകളിൽ വരുന്നതിന് അധിക നിരക്കുകൾ നൽകേണ്ടി വരും.