മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് നാളെ (ജൂണ്‍ 23)

മസ്‌കത്ത്: ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനുള്ള എംബസി ഓപണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി മുറ്റത്ത് ഉച്ചക്ക് 2.30 മുതൽ നാല് മണി വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ് പങ്കെടുക്കും. സുൽത്താനേറ്റില താമസിക്കുന്ന ഇന്ത്യകാർക്ക് തങ്ങളുടെ പരാതികളും സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അധികൃതരെ അറിയിക്കാവുന്നതാണ്.

നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓപൺ ഹൗസ് സമയത്ത് 98282270 എന്ന നമ്പറിൽ വിളിച്ച് കാര്യങ്ങൾ അറിയിക്കാമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.