ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് അടുക്കുന്നു

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ വെള്ളി,ശനി ദിവസങ്ങളിൽ ഉയർന്ന താപനില പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ഉച്ചയ്ക്ക് മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും നാൽപ്പതുകളുടെ പകുതി മുതൽ അൻപത് ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനിലയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുൽത്താനേറ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ഹംറ അൽ ദുറുവിൽ 47.4 ഡിഗ്രി സെൽഷ്യസും അൽ സുനീനയിൽ 46.8 ഉം ഫഹുദിൽ 46.6 ഉം ആണ്.