ഫുജൈറയിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ

മസ്‌കറ്റ്: സലാം എയർ ജൂലൈ 12 മുതൽ യുഎഇയിലെ ഫുജൈറയിലേക്ക് ആഴ്ചയിൽ നാല് ഫ്ലൈറ്റ് സർവീസുകൾ പ്രഖ്യാപിച്ചു. തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് സർവീസ് നടത്തുക. വിനോദ സഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ഡിമാൻഡിന്റെ പ്രതികരണമായാണ് ഈ പുതിയ സർവീസ്. സലാം എയർ ഇപ്പോൾ 13 രാജ്യങ്ങളിലായി ആകെ 39 സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു.

സലാം എയറിന്റെ വെബ്‌സൈറ്റ്, കോൾ സെന്റർ അല്ലെങ്കിൽ ട്രാവൽ ഏജൻസി വഴി യാത്രക്കാർക്ക് ഇന്ന് മുതൽ ഫുജൈറയിലേക്കുള്ള ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ് എന്ന് എയർലൈൻ അധികൃതർ അറിയിച്ചു.