മസ്കത്ത്: ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് സൗദി ഫ്ലൈനാസ് എയർലൈൻസിന്റെ ആദ്യ വിമാനം സലാല വിമാനത്താവളത്തിലെത്തി. ജൂൺ 29 മുതൽ ദമാമിനും സലാലയ്ക്കും ഇടയിൽ ആഴ്ചയിൽ രണ്ട് വിമാനങ്ങളും റിയാദിൽ നിന്ന് സലാലയിലേക്കുള്ള ഏഴ് പ്രതിവാര വിമാനങ്ങളും സൗദി ഫ്ലൈനാസ് എയർലൈൻസ് ഷെഡ്യൂൾ ചെയ്യുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.