
മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് മവേല പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റിന്‍റെ പ്രവർത്തന സമയം മസ്കത്ത് മുനിസിപ്പാലിറ്റി വർധിപ്പിച്ചു. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി 11 വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.
ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ ഗേറ്റ് ഒന്നിലൂടെയും റീട്ടെയില്‍ കടകളിലേക്കുള്ള വാഹനങ്ങള്‍ ഗേറ്റ് രണ്ടിലൂടെയുമാണ് പ്രവേശിക്കേണ്ടത്. പെരുന്നാൾ ദിനത്തിലും തൊട്ടടുത്തുള്ള രണ്ട് ദിനങ്ങളിലും മവേല സെന്‍ട്രല്‍ മാര്‍ക്കറ്റ് അവധിയായിരിക്കും.
ജൂലൈ ഒന്ന് മുതല്‍ പഴയ നിലയില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് മസ്‌കത്ത് നഗരസഭ വ്യക്തമാക്കി.