
സലാലയിൽ ഹൈമ തുംറൈത്ത് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയതിനെ തുടർന്ന് ഇന്ത്യക്കാരുൾപ്പെടെ ആറുപേർ മരിച്ചു. മസ്കത്ത് സലാല റൂട്ടിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷനിൽ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. നാല് മുംബൈ സ്വദേശികളും ഒരുയമനിയും മറ്റൊരു കുട്ടിയുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം.
മുംബൈ വൈശാലി നഗർ സ്വദേശികളായ അൽ ഖുവൈറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഷാഹിദ് ഇബ്രാഹിം സയീദ് (48), ഭാര്യ തസ്നീം ഷാഹിദ് സയീദ് (48), മക്കളായ സീഷാൻ അലി ഷാഹിദ് സയീദ് (25) മെഹറിൻ സയീദ് (17) എന്നിവരാണ് മരിച്ചത്. സീഷാൻ ബർക്കയിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു. ഇവരുടെ മ്യതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ മസ്കത്തിൽനിന്ന് സലാലക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപെട്ടത്.അപകടത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.