കസാക്കിസ്ഥാനിലെ അൽമാട്ടിയിലേക്ക് സർവീസ് ആരംഭിച്ച് സലാം എയർ

മസ്‌കറ്റ്: ഒമാൻ വിമാന കമ്പനിയായ സലാം എയർ കസാക്കിസ്ഥാനിലെ അൽമാട്ടി നഗരത്തിലേക്ക് സർവീസ് ആരംഭിച്ചു. ശനി, ബുധൻ ദിവസങ്ങളിലായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുക.

സലാം എയറിന്റെ പുതിയ ലക്ഷ്യസ്ഥാനം ഒമാനും കസാഖിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളർത്തുന്നതിനും സമ്പദ്‌വ്യവസ്ഥയും വിനോദസഞ്ചാരവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് സുൽത്താനേറ്റിലെ റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാൻ അംബാസഡർ മുഹമ്മദ് അലി നജ്മുദ്ദീൻ പ്രസ്താവനയിലൂടെ അറിയിച്ചു.