
മസ്കറ്റ്: 2023ന്റെ ആദ്യ പകുതിയോടെ ഒമാൻ സുൽത്താനേറ്റിലെ ജനസംഖ്യ 5 ദശലക്ഷത്തിലധികം എത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) അറിയിച്ചു. 2023 പകുതി വരെ ഒമാൻ സുൽത്താനേറ്റിലെ ജനസംഖ്യ 5,079,514 എത്തിയതായി NCSI വ്യക്തമാക്കി.
സുൽത്താനേറ്റിലെ ജനസംഖ്യയുടെ 57 ശതമാനവും ഒമാനികൾ എന്നാണ് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷനിലെ ജനസംഖ്യാ ക്ലോക്ക് സൂചിപ്പിക്കുന്നത്. ഇത് 2,895,547 ആണ്. ഒമാൻ സുൽത്താനേറ്റിലെ ജനസംഖ്യയുടെ 43 ശതമാനവും പ്രവാസികളാണ്. ഇത് 2,183,967 പേരാണ്.