സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ജീവനക്കാർക്കെതിരെ നടപടി

ഒമാനിൽ സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥിയെ ആരോഗ്യ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്‌ക്കറ്റ് ഗവർണറേറ്റിലാണ് സംഭവം. കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനത്തിൽ നിന്നും മറ്റ് കുട്ടികൾ ഇറങ്ങിയപ്പോൾ ഒരു കുട്ടി മാത്രം ഇറങ്ങിയില്ല. ഇത് ശ്രദ്ധിക്കാതെ ബസ് ജീവനക്കാർ ഡോർ ലോക്ക് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് കുട്ടി പുറത്ത് ഇറങ്ങാനാകാതെ വാഹനത്തിനുള്ളിൽ അകപ്പെട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് അധികൃതർ ഇക്കാര്യം അറിയുന്നത്. തുടർന്ന് ആരോഗ്യ സ്ഥിതി ബുദ്ധിമുട്ടിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യമായി പരിശോധിക്കാതെ വാഹനം ലോക് ചെയ്ത് മടങ്ങിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.