
ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടകളുടെ പട്ടികയിൽ ഒമാൻ മികച്ച സ്ഥാനത്ത്. ഏറ്റവും പുതിയ ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്ക് 2023 അനുസരിച്ച് അഗോളതലത്തിൽ 49ാം സ്ഥാനത്താണ് ഒമാൻ. ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്ക് ലോകമെമ്പാടുമുള്ള പാസ്‌പോർട്ടുകളുടെ ശക്തിയും പ്രവേശനക്ഷമതയും അളക്കുന്ന വാർഷിക റിപ്പോർട്ടാണ്.
ഒമാൻ നേടിയ 49ാം സ്ഥാനം ആഗോളതലത്തിൽ രാജ്യത്തിന്റെ പാസ്‌പോർട്ടിനുള്ള വർധിച്ചുവരുന്ന അംഗീകാരവും വിശ്വാസവുമാണ് വ്യക്തമാക്കുന്നത്. സാംസ്കാരിക വിനിമയം, വിനോദസഞ്ചാരം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൂർ വിസയുടെ ആവശ്യമില്ലാതെ ഒമാൻ പൗരന്മാർക്ക് ഇപ്പോൾ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.