മസ്കറ്റ്: കടലിൽ പോകരുതെന്നും ബീച്ചിനോട് ചേർന്നുള്ള പാറക്കെട്ടുകൾക്ക് സമീപം നിൽക്കരുതെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഖരീഫ് സീസണിൽ കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.